ധാരാളം കൂർക്ക ചെടികൾ വളരാൻ തുടങ്ങി!

ധാരാളം കൂർക്ക ചെടികൾ വളരാൻ തുടങ്ങി!

ഫെബ്രുവരി മാസത്തിൽ കറി വെക്കാൻ കൊണ്ടുവന്ന കുറെ കൂർക്കകൾ വെറുതെ നട്ടു നോക്കിയിരുന്നു, ആ കാലത്ത് മുളക്കുമോ എന്നറിയാൻ. കുറെ ദിവസം വെള്ളം ഒഴിച്ചു കൊടുത്തപ്പോൾ കുറച്ചെണ്ണം മുളച്ചു വന്നു. എന്നാൽ അവയെല്ലാം വേനൽ ചൂടിൽ പെട്ടന്ന് തന്നെ ഉണങ്ങി പോയി. പിന്നെ അതങ്ങ് മറന്നും പോയി. ഈയിടെ ഒരു നല്ല വേനൽ മഴ പെയ്ത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതാ ധാരാളം കൂർക്ക തളിരുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! വേഗം നല്ലവണ്ണം വെള്ളം ഒഴിച്ച് കൊടുക്കാൻ തുടങ്ങി, നേരത്തെ പോലെ വീണ്ടും ഉണങ്ങി പോകാതിരിക്കാൻ. മറ്റൊരു പറമ്പിൽ അന്ന് കുഴിച്ചിട്ട കൂർക്ക ഇതേ വരെ മുളച്ചിട്ടില്ല. ഇപ്പോൾ കുറച്ച് മഴകൾ കൂടി പെയ്തതിനാൽ ഇനി കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ അവിടെയും കൂർക്ക തലപ്പുകൾ പ്രത്യക്ഷപ്പെടുമോ എന്ന് നോക്കാം. ഈ കൂർക്ക തലപ്പുകൾ കുറച്ചു കൂടി വളർന്നാൽ കുറച്ചെണ്ണം നുള്ളി വേറെ നടാം എന്ന് കരുതുന്നു.

ധാരാളം കൂർക്ക ചെടികൾ വളരാൻ തുടങ്ങി!