നോർഫോക്ക് ഐലൻഡ് പൈൻ (Norfolk Island Pine) ക്രിസ്മസ് ട്രീ
|
നോർഫോക്ക് ഐലൻഡ് പൈൻ (Norfolk Island Pine), ക്രിസ്മസ് ട്രീ എന്നീ പേരുകളാണ് ഗൂഗ്ൾ ഇമേജ് സെർച്ച് ഈ ചെടിക്ക് നൽകിയത്. ഇത് വാങ്ങിച്ച നഴ്സറിയിൽ നിന്ന് ദേവതാരു എന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചിരുന്നു, ഇത് പുഷ്പിക്കുന്ന ചെടിയാണോ എന്ന്. ചോദിക്കാൻ കാരണം മറ്റൊന്നുമല്ല, ദേവതാരു പൂത്തു എന്ന പ്രശസ്തമായ ഗാനം തന്നെ. അപ്പോൾ അവർ പറഞ്ഞു, ഈ ചെടി പുഷ്പിക്കാറില്ല എന്ന്. അതുകൊണ്ടാണ് യഥാർത്ഥ പേരിനായി ഗൂഗ്ൾ സെർച്ച് ഉപയോഗിച്ചത്. ഈ ചെടി ഞാൻ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് വീട്ടിൽ വളർത്തുന്നത്. ഇത്തരം രണ്ടു ചെടികൾ ചെടിച്ചട്ടികളിൽ വെച്ചിട്ടുണ്ട്. നല്ല രസമുണ്ട് കാണാൻ.
Norfolk Island Pine Christmas Tree
A google image search gave this plant the names Norfolk Island Pine and Christmas Tree. It was said to be Devataru from the nursery it was bought from. So I asked if this is a flowering plant. The reason for asking is none other than the famous song Devtaru Poothu. Then they said that this plant does not flower. That’s why Google search was used to find the original name. Although I have seen this plant in many places, this is the first time I am having it at home. Two such plants have been placed in pots. Nice to see.