പന പോലെ വളർന്നിട്ടും ഈ കോളിഫ്ലവർ ചെടി ഇത് വരെ പൂത്തില്ല!
|പന പോലെ വളർന്നിട്ടും ഈ കോളിഫ്ലവർ ചെടി ഇത് വരെ പൂത്തില്ല!
ഈ കോളിഫ്ലവർ ചെടി ഒരു കൊല്ലത്തിൽ അധികമായി ഈ ചെടി ചട്ടിയിൽ വളരാൻ തുടങ്ങിയിട്ട്. കൂടെ ഉണ്ടായ ചെടികളിൽ ചിലതിൽ കോളിഫ്ലവർ ഉണ്ടായി, ചിലത് ഉണങ്ങി പോയി. ചില ചെടികളിൽ ഒരു വലിയ കോളിഫ്ലവറും പിന്നെ കുറച്ച് ചെറിയ കോളിഫ്ലവറുകളും ഉണ്ടായി. ഈ ചെടി മാത്രം നല്ല പൊക്കത്തിൽ വളർന്നുകൊണ്ടേയിരിക്കുന്നു. കാണുമ്പോൾ ഒരു ചെറിയ പന പോലെയായിട്ടുണ്ട്. സാധാരണ കോളിഫ്ലവർ ചെടികളുടെ തണ്ട് ഇങ്ങനെ ഇലയില്ലാതെ കാണാറില്ല. ചുറ്റിലും ഇലകളായിരിക്കും. ഈ ചെടിക്ക് ശരിക്ക് വെളിച്ചം കിട്ടാത്ത തരത്തിൽ മുൻപ് ചുറ്റും വയലറ്റ് വരയൻ പയർ ചെടികൾ പടർന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഈ കോളിഫ്ലവർ ചെടി ഇങ്ങനെ പൊക്കത്തിൽ വളർന്നത്. കായ്ക്കാത്തതിനാൽ പയർ ചെടികൾ മുഴുവൻ വെട്ടി കളഞ്ഞു. തൊട്ടടുത്ത വെണ്ട ചെടിയിൽ വന്നിരിക്കുന്ന ഒരു വലിയ തുമ്പിയെയും അതിനടുത്ത റോസ് ചെടിയെയും കാണാം.