പീച്ചി വള്ളി മതിൽ നീളെ പടർന്ന് പീച്ചിങ്ങകൾ ഉണ്ടാകുന്നു
|പീച്ചി വള്ളി മതിൽ നീളെ പടർന്ന് പീച്ചിങ്ങകൾ ഉണ്ടാകുന്നു
മൂന്ന് പീച്ചി വള്ളികളാണ് വളരുന്നത്. കായയുള്ള പൂക്കൾ വിടർന്ന് പീച്ചിങ്ങകൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്ന. ആദ്യത്തെ ഒന്ന് രണ്ട് കുഞ്ഞു പീച്ചിങ്ങകൾ കരിഞ്ഞു പോയി. ഇപ്പോൾ രണ്ടു മൂന്നെണ്ണം വളരാൻ തുടങ്ങിയിട്ടുണ്ട്. ആദ്യമായാണ് എനിക്ക് പീച്ചി വള്ളിയിൽ കായ ഉണ്ടാകാൻ തുടങ്ങുന്നത്. മുൻപൊരിക്കൽ പീച്ചി നട്ടിരുന്നെങ്കിലും ആണ് പൂക്കൾ മാത്രമേ കണ്ടുള്ളു. ഇനി കയ്പക്കക്ക് ചെയ്യുന്ന പോലെ കവർ ഇട്ടു കൊടുക്കണമോ എന്നറിയില്ല, പുഴു ശല്യം ഒഴിവാക്കാൻ. ഏതായാലും നാളെ കവർ ഇട്ടു കൊടുക്കാമെന്ന് വിചാരിക്കുന്നു. ചാൻസ് എടുക്കുന്നില്ല.