പുതിയ പപ്പായ ചെടി പൂവിട്ടു

പുതിയ പപ്പായ ചെടി പൂവിട്ടു

ഈ പപ്പായ ചെടി ആദ്യമായാണ് പൂവിടുന്നത്. ഇപ്പോഴുള്ള പൂമൊട്ടുകളും പൂവുമെല്ലാം കായയില്ലാത്തവയാണ്. ഇപ്പോൾ സ്ഥിരമായി കായ്ക്കുന്ന മറ്റൊരു പപ്പായ ചെടിയിലും തുടക്കത്തിൽ ഇങ്ങനെ ആയിരുന്നു. പിന്നീടാണ് കായയുള്ള പൂക്കൾ ഉണ്ടായി തുടങ്ങിയത്. ഈ പപ്പായ ചെടിയും അതുപോലെ ഭാവിയിൽ കായഫലം തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ കുറച്ചു നാൾ കാത്ത ശേഷം വെട്ടി കളയേണ്ടി വരും. ചിലർക്കൊക്ക അങ്ങനത്തെ അനുഭവങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.