പുതു മഴക്ക് തളിർത്തു വന്ന പേര നാമ്പുകൾ!
|പുതു മഴക്ക് തളിർത്തു വന്ന പേര നാമ്പുകൾ!
ഇത് ഒരു ഗ്രാഫ്ട് ചെയ്ത പേര ചെടിയാണ്. കഴിഞ്ഞ കൊല്ലം ധാരാളം പൂക്കൾ ഉണ്ടായെങ്കിലും കായകൾ ഒന്നും ഉണ്ടായില്ല. പൂക്കൾ എല്ലാം കൊഴിഞ്ഞു പോയി. വേനലിന്റെ ശക്തിയിൽ ചെടി ഏതാണ്ട് മുരടിച്ച പോലെയായി. പുതിയ ഇലകൾ ഇല്ലാതെയായി. ഒരു ചെറിയ വേനൽ മഴ കിട്ടിയപ്പോൾ ഇതാ ധരാളം പുതിയ തളിരുകൾ പൊട്ടി മുളച്ചിരിക്കുന്നു. ഇനി വീണ്ടും പൂക്കുമെന്നും പേരക്കകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.