പേരക്കുട്ടിയുടെ പയർ ചെടികൾ വാടുന്നതിന് മുൻപ് വിത്തുകൾ തന്നു!
|പേരക്കുട്ടിയുടെ പയർ ചെടികൾ വാടുന്നതിന് മുൻപ് വിത്തുകൾ തന്നു!
പേരക്കുട്ടിക്ക് നഴ്സറി സ്കൂളിൽ നിന്ന് കൊടുത്തുവിട്ട വിത്തുകൾ നട്ടുണ്ടായ പയർ ചെടികൾ ചെറിയ ചെടിച്ചട്ടിയിൽ നന്നായി വളരുകയും കായ്ക്കുകയും ചെയ്തത് നേരത്തെ പറഞ്ഞിരുന്നല്ലോ. ചെടി വാടാൻ തുടങ്ങിയെങ്കിലും കുറെ വിത്ത് പയറു മണികൾ തന്നിട്ടുണ്ട്. ഇത് ഉപയോഗിച്ച് രണ്ടാം തലമുറ തുടങ്ങാമെന്ന് വിചാരിക്കുന്നു. ചെറിയ ചെടികളിൽ പോലും നല്ല വിളവ് തന്ന ഈ ഇനം നിലനിർത്താൻ ആഗ്രഹമുണ്ട്. വിത്ത് കൊടുത്തു വിട്ട സ്കൂൾ അധികൃതരോട് നന്ദിയും!