പോട്ടിങ് മിക്സിന് പകരം വാഴപ്പൂവും, വാഴയിലയും!
|
സാധാരണ നഴ്സറിയിൽ നിന്ന് കൊണ്ടുവരുന്ന പോട്ടിങ് മിക്സിൽ മണ്ണിന്റെ കൂടെ ചകിരിച്ചോറും, ചാണകപ്പൊടിയുമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ചെടിച്ചട്ടിവാങ്ങിച്ചിടത്ത് പോട്ടിങ് മിക്സ് തീർന്നു പോയിരുന്നു. അപ്പോൾ പറമ്പിൽ നിന്ന് മണ്ണ് നിറച്ചാലോ എന്ന് കരുതി. അപ്പോഴാണ് ധാരാളം ഉണങ്ങിയ വാഴയിലയും വാഴപ്പൂവും കണ്ടത്. മണ്ണിന്റെ കൂടെ അവ രണ്ടും ചേർത്തു കൊടുത്തു ചെടികൾക്ക് വേരോടാൻ എളുപ്പമാകാനും മണ്ണിൽ ഈർപ്പം നിലനിർത്താനും. കൂടെ വളമായി സൂപ്പർ മീലും ചേർത്ത് കൊടുത്തു. വേപ്പിൻ പിണ്ണാക്ക്, ബോൺ മീൽ, ലെതെർ മീൽ എന്നിവ സൂപ്പർ മീലിൽ അടങ്ങിയിട്ടുണ്ട്. സൂപ്പർ മീൽ ചെടിച്ചട്ടിയുടെ മേൽഭാഗത്തെ മണ്ണിൽ നന്നായി ഇളക്കി ചേർത്തു. ഇപ്പോൾ എന്റെ വക പോട്ടിങ് മിക്സ് റെഡി!
Banana flower and banana leaf instead of potting mix!
The potting mix that comes from the nursery usually contains coco peat and cow dung powder along with soil. This time, the potting mix was out of stock. Then I thought of filling with soil from the plot. That’s when I saw a lot of dry banana leaves and banana flowers. Added them both to the soil to make it easier for the plants to take root and retain moisture in the soil. Super meal was also added as fertilizer. Super Meal contains neem cake, bone meal and leather meal. Super Mill was mixed well into the top soil of the plant pot. Now my potting mix is ready!