പ്രൂൺ ചെയ്ത മറ്റൊരു പപ്പായ തളിർക്കാൻ തുടങ്ങി


കൈ എത്തിച്ച് പപ്പായ പറിക്കാൻ പറ്റുന്നതിൽ കൂടുതൽ ഉയരത്തിൽ വളരാൻ തുടങ്ങുമ്പോൾ പ്രൂൺ ചെയ്യുക എന്ന രീതിയാണ് ഞാൻ തുടർന്നു വരുന്നത്. തൽക്കാലത്തേക്ക് പപ്പായ വിളവ് കുറയുമെങ്കിലും പപ്പായ പറിക്കാണുനുള്ള ബുദ്ധിമുട്ട് ഒഴിവായി കിട്ടും. മാത്രമല്ല, വടി കൊണ്ട് കുത്തി താഴെയിടുമ്പോളുണ്ടാവുന്ന കേടുപാടുകളും ഒഴിവായി കിട്ടും. ഈ അടുത്ത് പ്രൂൺ ചെയ്ത ഈ പപ്പായ വീണ്ടും തളിർത്തു തുടങ്ങി. അതെ ദിവസം പ്രൂൺ ചെയ്ത മറ്റൊന്ന് തളിർത്തു തുടങ്ങിയിട്ടില്ല. അത് കൂടുതൽ വെയിലുള്ള സ്ഥലത്തായതിനാൽ ആവും എന്ന് കരുതുന്നു. തളിർത്തു തുടങ്ങുന്നത് വരെ ആകാംഷയാണ്, ഉണങ്ങി പോകുമോ എന്ന്. ഞാൻ ഇടയ്ക്കിടെ പ്രൂൺ ചെയ്യാറുള്ള അടുക്കള മുറ്റത്തെ പപ്പായ ഇത് വരെ ഉണങ്ങിയിട്ടില്ല. ഇത് വെയിൽ കൂടുതൽ ഉള്ള സ്ഥലമായതുകൊണ്ടാണ് ആകാംഷ.

One more pruned papaya has started sprouting

The method I continue to use is to prune the papaya when it starts growing too tall to reach out and pluck. Papaya production will come down for a short period of time, but the difficulty of plucking papaya will be avoided. Moreover using a stick to push papaya down might result in damage on falling to the ground. This recently pruned papaya has started to sprout again. Another papaya pruned on the same day is yet to sprout. It is located in the hot sun and may be lack of water is causing the delay. Till it starts sprouting, it is always an anticpatory waiting. The papaya tree in the kitchen garden that I prune frequently has not dried up so far. But this location is more warm and with less water.