ഭാരം കൂടി വഴുതനങ്ങ നിലം മുട്ടി!
|ഭാരം കൂടി വഴുതനങ്ങ നിലം മുട്ടി!
ഈ വഴുതന ചെടികൾ കുറച്ചു നാൾ മുമ്പ് കായ്ക്കാതായപ്പോൾ വെട്ടിക്കളഞ്ഞതാണ്. എന്നാൽ മഴ പെയ്തപ്പോൾ വീണ്ടും തളിർത്തു വന്നു. ഇപ്പോഴിതാ വീണ്ടും കായ്ക്കാനും തുടങ്ങി. താഴത്തെ ചില്ലയിൽ ഉണ്ടായ വഴുതനങ്ങ നീണ്ടു വന്നു നിലം മൂട്ടിയിരിക്കുന്നു. മഴയത്തു നല്ലവണ്ണം മണ്ണും വഴുതനങ്ങയിൽ തെറിച്ചു വീണിട്ടുണ്ട്. പറിച്ചെടുത്ത ശേഷം നന്നായി കഴുകിയെ കറിക്കെടുക്കാൻ പറ്റൂ. തൊട്ടടുത്ത ചെടിയിലും വഴുതനങ്ങകൾ ഉണ്ടെങ്കിലും ചെറുതായതിനാൽ നിലം മുട്ടിയിട്ടില്ല, മണ്ണും തെറിച്ചിട്ടില്ല. അവ വേഗം പറിച്ചെടുത്തു. വലിപ്പം കുറഞ്ഞാലും മണ്ണ് പൊതിയുന്നതിന് മുൻപ് ഉപയോഗിക്കാം എന്ന് കരുതി.