മട്ടുപ്പാവിലെ ഉള്ളി കൃഷി പുരോഗമിക്കുന്നു


മൂന്ന് ചെടിച്ചട്ടികളിലായി മൂന്ന് സബോളകൾ നട്ടതാണ്. കുറെ നാളത്തേക്ക് ഒന്നും കണ്ടില്ല. ഈ അടുത്ത ദിവസം ഒരെണ്ണം മുളച്ചു വന്നു. ഇന്നലെ നോക്കിയപ്പോൾ ഒന്ന് കൂടി മുളക്കുന്നുണ്ടോ എന്ന് തോന്നി.

ഉള്ളി തണ്ടുകൾ വളർന്നു വരുന്നുണ്ട്. യഥാർത്ഥത്തിൽ സബോള കൃഷി ചെയ്ത് ഉത്പാദിപ്പിക്കാനല്ല എന്റെ ഉദ്ദേശം. നല്ലവണ്ണം ഉള്ളി തണ്ടുകൾ വളർന്നാൽ അവ മുറിച്ചെടുത്ത് ഉപ്പേരിക്കെടുക്കാനാണ്. ഏതാനും ആഴ്ചകൾ മുൻപ് ഒരു സബോളയിൽ നിന്ന് ഉള്ളി തണ്ടുകൾ കിട്ടിയിരുന്നു.

Onion cultivation in terrace is progressing

Three large onions were planted in three pots. Didn’t see anything for a while. One sprouted recently. When I looked yesterday, I thought one more was sprouting. Onion stalks are growing well. Actually my intention is not to grow and produce onions. When the onion stalks grow well, they are cut and taken for preparing a delicious dish. A few weeks ago I got onion stalks from another plant.