മട്ടുപ്പാവിലെ കൃഷി വികസിപ്പിക്കാനുള്ള തയ്യാറെടുപ്പ്!
|
കുറച്ചു ദിവസങ്ങൾ മുൻപ് അഞ്ച് ചെടിച്ചട്ടികളിൽ മട്ടുപ്പാവിൽ കൃഷി തുടങ്ങിയിരുന്നു. ഇപ്പോൾ അതൊന്ന് വ്യാപിപ്പിക്കാം എന്ന് തോന്നി. അഞ്ച് പുതിയ ചെടിച്ചട്ടികൾ കൂടി വാങ്ങി. ചെടിച്ചട്ടികളിൽ നിറക്കാനുള്ള പോട്ടിങ് മിക്സും ചാക്കുകളിലായി അടുത്തുള്ള നഴ്സറിയിൽ നിന്ന് കൊണ്ടുവന്നു. ഇതിൽ മണ്ണും, ചകിരിച്ചോറും, ചാണകപ്പൊടിയും ഉണ്ടെന്ന് തോന്നുന്നു. വളമായി ഉപയോഗിക്കാനുള്ള വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും നഴ്സറിയിൽ നിന്ന് തന്നെ കൊണ്ടുവന്നു. പോട്ടിങ് മിക്സ് ചാക്ക് പതുക്കെ തുറന്ന് ഒരു മൺ കോരിയുടെ കൂടെ സഹായത്താൽ ചെടിച്ചട്ടികളിൽ നിറച്ചു. അതിന് ശേഷം ഓരോ ചട്ടിയായി ഒരു അലൂമിനിയം ബക്കറ്റിൽ വെച്ച് മട്ടുപ്പാവിലേക്ക് മാറ്റി. ഇപ്പോൾ തയ്യാറെടുപ്പുകളായി. ഇനി ചെടി നടലും വിത്ത് നടലും ആവാം.
A few days ago, I had started farming on the terrace with five garden pots. Now I thought I could expand on that. Five more new garden pots were purchased. Potting mix to fill the garden pots was also brought in sacks from a nearby nursery. It seems to have soil, coco peat and cow dung powder. Neem cake and bone meal were brought from the nursery itself to be used as fertilizer. The bag of potting mix was slowly opened and filled into the pots with the help of a clay scoop. After that, each garden pot was placed in an aluminum bucket and transferred to the terrace. Now the preparation is over and we can start planting plants and seeds.