മല്ലി പൂക്കുന്നത് കണ്ടിട്ടുണ്ടോ? [Coriander (Cilantro) flowers]

മല്ലി പൂക്കുന്നത് കണ്ടിട്ടുണ്ടോ? [Coriander (Cilantro) flowers]

മല്ലി ഇലകൾ കടയിൽ കാണാറുണ്ടെങ്കിലും ഇവിടങ്ങളിൽ മല്ലി പൂക്കൾ കടയിൽ കാണാറില്ല. ചില സ്ഥലങ്ങളിൽ മല്ലി പൂക്കൾക്കും മല്ലി ഇലകളെ പോലെ വാണിജ്യ പ്രാധാന്യം ഉള്ളതായി കേൾക്കുന്നു. ചൂടുള്ള സമയങ്ങളിൽ ഇലകൾ കുറയുകയും മല്ലി നേരത്തെ പൂക്കുകയും ചെയ്യുമെത്രെ! ഇലകൾ കൂടുതൽ കിട്ടാനാണെങ്കിൽ തണൽ ഉള്ള സ്ഥലത്തു നടണമെന്നാണ് നിർദേശം.

നേരെ മറിച്ച് നേരത്തെ പൂത്ത് മല്ലി വിത്തായി കിട്ടണമെങ്കിൽ കൂടുതൽ ചൂട് ലഭിക്കുന്ന പ്രദേശത്തു നടണം. എന്റെ മല്ലി ചെടികളിൽ ഏറ്റവും വളർച്ച കുറവുള്ള ഈ ചെടിയാണ് ആദ്യം പൂത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മൊട്ടിട്ടതൊന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല. യാദൃച്ഛികമായാണ് ഇന്ന് രാവിലെ പൂക്കൾ കണ്ടത്. ഇനി കായ്ക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാം. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.