മുറ്റത്തെ ഒട്ടുമാവിൽ വെള്ള പൂപ്പൽ, വേപ്പെണ്ണ പ്രയോഗം ഫലിക്കുമോ?
|
മുറ്റത്തെ ഒട്ടുമാവിൽ മിക്ക ഇലകളിലും വെള്ള പൂപ്പൽ കാണുന്നുണ്ട്. മുൻപ് ഇങ്ങനെ ഉണ്ടായപ്പോൾ ആ ഇലകൾ പറിച്ചു കളയുകയാണ് ചെയ്തത്. പുതിയ ഇലകൾ വന്നപ്പോൾ നല്ല ഇലകളായിരുന്നു. കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് വാങ്ങിച്ച വേപ്പണ്ണ ഉള്ളത് കൊണ്ട് ഒന്ന് പരീക്ഷിച്ചാലോ എന്ന് വെച്ചു. വീട്ടിൽ വേറെ ആവ്യശ്യത്തിന് വാങ്ങിച്ച സ്പ്രേയർ ബോട്ടിൽ ഉണ്ടായിരുന്നു, കുഞ്ഞു കുട്ടി കളിച്ചോണ്ട് നടന്നത്. രണ്ടര മില്ലിലിറ്റർ വേപ്പെണ്ണ എടുത്ത് 500 മില്ലിലിറ്റർ വെള്ളത്തിൽ കലർത്തി, നന്നായി കുലുക്കി. ഇപ്പോൾ എന്റെ റീസൈക്കിൾഡ് സ്പ്രേ ബോട്ടിൽ റെഡി! ഒട്ടുമാവിന്റെ ഇലകളിൽ നന്നായി സ്പ്രേ ചെയ്തു കൊടുത്തു. കുറച്ചു ദിവസം കാത്തിട്ട് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഫലമില്ലെങ്കിൽ കേടായ ഇലകൾ നീക്കം ചെയ്യേണ്ടി വരും, മുൻപത്തെപോലെ.
Will applying neem oil work on white mold on the grafted mango plant in the yard?
White mold is seen on most of the leaves of the grafted mango plant in the yard. When this happened earlier, those leaves were plucked. When the new leaves came, they were good leaves. I thought I’d give this a try because I had some neem oil that I bought from the nursery the other day. There was a sprayer bottle bought for other needs at home, which the kid at home was playing with. Took two and a half milliliters of neem oil and mixed with 500 milliliters of water and shaked well. Now my recycled spray bottle is ready! Sprayed well on the leaves of the grafted mango plant. Let’s wait a few days and see what happens. If there is no result, the damaged leaves will have to be removed, as before.