മുറ്റത്ത് നട്ട ആപ്പിൾ തൈ തളിർക്കാൻ തുടങ്ങി
|
ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ഈ ആപ്പിൾ തൈ മുറ്റത്ത് നട്ടത്. പ്രധാനമായും ഒരു പരീക്ഷണമായി മാത്രമേ കരുതാനാവൂ. സാധാരണ ആപ്പിൾ നമ്മുടെ താഴ്ന്ന പ്രദേശങ്ങളിൽ വളരാറില്ലലോ. തണപ്പുള്ള സ്ഥലങ്ങളിൽ മാത്രെമേ ആപ്പിൾ കൃഷി പതിവുള്ളൂ. എന്നാൽ ഇത് വാങ്ങിച്ച നഴ്സറിയിൽ ഒരെണ്ണത്തിൽ ഒരു ആപ്പിൾ ഉണ്ടായിരുന്നു. അവിടെ ഇത് പോലെത്തെ ധാരാളം ആപ്പിൾ തൈകളും ഉണ്ടായിരുന്നു. തമാശക്കാണെങ്കിലും അവർ പറഞ്ഞ പോലെ എയർ കണ്ടിഷൻ ചെയ്ത മുറിയിൽ വളർത്തിയാലോ എന്ന് വെറുതെ ചിന്തിച്ചു പോയി. മുഴുവൻ നേരവും എയർ കണ്ടീഷണർ ഓൺ ചെയ്തു വെച്ചാൽ ഉള്ള കറന്റ് ബില്ല് ഓർത്തപ്പോൾ മുറ്റത്ത് നട്ടാൽ മതി എന്ന് തീരുമാനിച്ചു! ഏതായാലും നട്ട് ദിവസങ്ങൾക്കുള്ളിൽ പുതിയ തളിരുകൾ കണ്ടപ്പോൾ സന്തോഷമായി, അതും ശക്തമായ വേനലിൽ, ഒരു മഴ പോലും ഇല്ലാത്തപ്പോൾ!
Apple sapling planted in the yard has started sprouting
I planted this apple seedling in the yard with high hopes. Mainly only robust as an experiment. Usually apples do not grow in our lowlands. Apples are grown only in cool areas. But the nursery where it was bought from had an apple on one plant. There were also many apple seedlings like this one. Just kidding, I just wondered if I could grow it in an air-conditioned room like they said. When I thought of the electricity bill on leaving the air conditioner on all the time, I decided to plant in the yard! In any case, it was nice to see new shoots within days of planting, that too in a hot summer, when there was not a single rain!