രണ്ടാം തലമുറ ബീൻസ് തൈ പറിച്ചു നട്ടു

രണ്ടാം തലമുറ ബീൻസ് തൈ പറിച്ചു നട്ടു

രണ്ടാം തലമുറയിൽ എനിക്ക് അഞ്ചു ബീൻസ് തൈകളാണ് ഉണ്ടായത്. എന്നാൽ നാലെണ്ണവും വാടിപ്പോയി, മൂന്നെണ്ണം ഗ്രോ ബാഗിലും, ഒരെണ്ണം ചെടിച്ചട്ടിയിലും. ശേഷിച്ച ഈ തൈ നിലത്തെ മണ്ണിൽ പറിച്ചു നടാമെന്ന് വെച്ചു. നിർഭാഗ്യവശാൽ പറിച്ചു നടുന്നതിനിടയിൽ ചെടി നടുക്ക് വെച്ച് ഒടിഞ്ഞു പോയി.

രണ്ടാം തലമുറ ബീൻസ് തൈ പറിച്ചു നട്ടു
രണ്ടാം തലമുറ ബീൻസ് തൈ പറിച്ചു നട്ടു

എന്നാൽ പിന്നെ ഒടിഞ്ഞ ഭാഗം മണ്ണിന് അടിയിൽ വരുന്ന രീതിയിൽ സ്വല്പം ആഴത്തിൽ നടാമെന്ന് വെച്ചു. ഒരു സപ്പോർട്ടും വെച്ച് കൊടുത്തു. ഇത്തവണ കിച്ചൻ വേസ്റ്റ് ആണ് അടിവളമായി ചേർത്ത് കൊടുത്തത്. അതാണല്ലോ ശരിയായ അടുക്കള തോട്ടത്തിന്റെ ലക്‌ഷ്യം. കമ്പോസ്റ്റ് ഉണ്ടാക്കാൻ സാഹചര്യം ഇല്ലാത്തതിനാൽ ഞാൻ ഇങ്ങനെയാണ് ചെയ്യാറ്. ജോലി എളുപ്പമാണ്, ചെടികൾക്ക് എത്രമാത്രം ഗുണം കിട്ടുന്നു എന്ന് എനിക്കുറപ്പില്ലെങ്കിലും!