റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾക്ക് നിറം വന്നു തുടങ്ങി!
|
ആദ്യം നോക്കുമ്പോൾ റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾക്ക് കാര്യമായ നിറം ഉള്ളതായി തോന്നിയിരുന്നില്ല. ഇപ്പോൾ ഏകദേശം പിങ്ക് നിറം ഉള്ളതായി കാണുന്നുണ്ട്. വളരുന്നതനുസരിച്ച് നിറം വർദ്ധിക്കുമായിരിക്കും. റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾ തന്നവരുടെ കടയിൽ നിന്ന് വാങ്ങിച്ച ഏകദേശം പൊടിപോലെയുള്ള ഫീഡും, കുറച്ചു പെല്ലറ്റ് പോലെയുള്ള ഫീഡും അവ കഴിക്കുന്നുണ്ട്. നല്ല ഉത്സാഹത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നതും കാണാം. അലങ്കാര മത്സ്യങ്ങളെ നോക്കിയിരിക്കുന്നത് പോലെ ഇവയെയും നിരീക്ഷിച്ചിരിക്കാൻ നല്ല രസമാണ്.
The red tilapia baby fish are starting to get color!
When I saw them first, red tilapia baby fish did not seem to have much color. They look almost pink now. The color seems to increase as it grows. The red tilapia baby fish are fed a store-bought feed that is in powder form, and some pellet-like feed. You can see them running around in good spirits. These are just as fun to watch as ornamental fish.