മിച്ചം വന്ന വയറിങ് പൈപ്പിൽ പടർന്നു കയറിയ പയറിൽ പൂവും കായയും ആയി
|
പയർ പടർത്താൻ മറ്റു സൗകര്യങ്ങൾ ഇല്ലാത്തത്തിനാൽ വീട്ടിലെ വയറിങ്ങിന് ഉപയോഗിച്ചതിന്റെ ബാക്കി പൈപ്പിൽ പടർത്തിയത് മുൻപ് പോസ്റ്റ് ചെയ്തിരുന്നല്ലോ. താഴത്തെ ഇലകളിൽ കീടബാധ ഉണ്ടെങ്കിലും, പുതിയ ഇലകൾ നല്ല ഉശിരിൽ വളരുന്നത് കാണാം. ചെടി പൂക്കുകയും പയർ ഉണ്ടാകാൻ തുടങ്ങിയിട്ടും ഉണ്ട്. മുറ്റത്തെ വലിയ പതിനെട്ട് ഇഞ്ച് ചെടിച്ചട്ടികളിലാണ് നട്ടിരിക്കുന്നത്. അടുത്ത ഇട വളമായി കൊടുത്തത് വേപ്പിൻ പിണ്ണാക്കും, ബോൺ മീലും, ലെതർ മീലും അടങ്ങിയ സൂപ്പർ മീൽ വളമാണ്. ഭാഗ്യത്തിന് മണ്ടരിങ്ങാ പ്രാണികളുടെ ഉപദ്രവം ഇത് വരെ ഉണ്ടായിട്ടില്ല.
The cowpea plant that grew on surplus wiring pipe has blossomed and borne fruits
As there are no other facilities for the cowpea plants to climb on, it was posted earlier that surplus wiring pipes were used instead. Although the lower leaves are infested with pests, new leaves can be seen growing at the top which look nice. The plant is blooming and the pods are starting to form. These plants in the yard were planted in large eighteen-inch pots. Supermeal fertilizer containing neem cake, bone meal and leather meal was given. Fortunately, the plants have not been harmed by aphids (ant cows) so far.