വല്ലഭന് (ഇവിടെ ഒട്ടുമാവിന്) പുല്ലും ആയുധം എന്ന് പറഞ്ഞ പോലെ!

വേനൽ ചൂട് തരണം ചെയ്യാൻ ചെടികൾക്കെല്ലാം നന്നേ ബുദ്ധിമുട്ടായി തുടങ്ങി. ഈ ഒട്ടുമാവിന് നാല് പൂങ്കുലകൾ ഉണ്ടായെങ്കിലും, കഷ്ടിച്ച് മൂന്ന് ചെറിയ കണ്ണിമാങ്ങകളെ ഇപ്പോൾ കാണുന്നുള്ളൂ. രണ്ട് പുതിയ പൂങ്കുലകൾ ഉണ്ടായിവരുന്നുണ്ട്. എങ്ങനെയെങ്കിലും കണ്ണിമാങ്ങകൾ പിടിച്ചു നില്ക്കാൻ ഒട്ടുമാവിന്റെ കട തുറന്ന് പറമ്പിലെ പുല്ലെല്ലാം പറിച്ചു കൂട്ടി കടക്കലിട്ടു.

പച്ചപ്പുല്ല് കൊണ്ട് മാത്രം തടം നിറക്കാൻ ആവാത്തതിനാൽ കുറെ ഉണങ്ങിയ വാഴയിലകൾ കൂടി പുല്ലിന് മേലെ വിരിച്ചു. പുല്ല് വീണ്ടും മുളച്ചു വരാതിരിക്കാനും കൂടിയാണിത്. പിന്നെ നല്ലവണ്ണം വെള്ളത്തിൽ കുതിർത്തി, കുറച്ചു ദിവസത്തേക്കെങ്കിലും കുറച്ച് അസ്വാവസമാകട്ടെ.

Even grass can be a weapon for the able one, so the saying goes!

All the plants are having a hard time coping with the summer heat. Although this grafted mango plante bore four inflorescences, barely three tiny mangoes are now visible. Two new inflorescences are emerging. Somehow, to keep the tiny mangoes from falling off, removed soil from the base of the plant and filled with grass plucked from the compound.

As the bed could not be filled with green grass alone, some dry banana leaves were also spread over the grass. It can also prevent the grass from re-sprouting. Then soaked well in water hoping that the little mango plant will be comfortable for at least a few days.