വള്ളി നട്ടുണ്ടാക്കിയ കോവൽ വളരുന്നത് കാണാം!

വള്ളി നട്ടുണ്ടാക്കിയ കോവൽ വളരുന്നത് കാണാം!

ഏകദേശം ഒരടിയോളം ആഴത്തിൽ തടമെടുത്താണ് ഈ കോവൽ വള്ളി നട്ടത്. ചെടിച്ചട്ടിയിൽ ആയിരുന്നു വള്ളി കിട്ടുമ്പോൾ ഉണ്ടായിരുന്നത്. അന്ന് കുറച്ച് വേരുകകൾ ഉണ്ടായിരുന്നു. ഇലകൾ ഒട്ടും ഇല്ലായിരുന്നു. തടത്തിൽ പച്ചക്കറി വെയ്സ്റ്റും കരിയിലകളും ഇട്ടിരുന്നു. ധാരാളം വെള്ളവും ഒഴിച്ചു കൊടുത്തു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞു ഇലകൾ വന്നു തുടങ്ങി. ഒന്നരാടം ദിവസം നനച്ചു കൊടുക്കുമായിരുന്നു. പുതിയ വള്ളിക്ക് പടർന്നു കയറാൻ മതിലിൽ ഒരു ആണി അടിച്ച് അതിലേക്ക് ഒരു ചരട് കെട്ടി കൊടുത്തു.

ഇപ്പോൾ ഇതാ വള്ളി പടർന്നു കയറുന്നു. നല്ലവണ്ണം ഇലകളും വന്നു തുടങ്ങി. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.