വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി വീണ്ടും തഴച്ചു വളരുന്നു!

വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി വീണ്ടും തഴച്ചു വളരുന്നു!

ഞാൻ വിചാരിച്ചിരുന്നത് കോളിഫ്ലവർ പറിച്ചെടുത്തു കഴിഞ്ഞാൽ കോളിഫ്ലവർ ചെടി വാടി പോകുമെന്നാണ്. അങ്ങനെ വിചാരിച്ച് ഒരു വലിയ ചെടി ഞാൻ പറിച്ചു കളയുകയും ചെയ്തു. ഈ ചെടി ഞാൻ പറിച്ചു കളയാൻ മറന്നു പോയി. എന്നാലിതാ അത് വീണ്ടും തഴച്ചു വളരുന്നു! ധാരാളം പുതിയ തളിരുകൾ വന്നിരിക്കുന്നു! ഞാൻ ഇത് വരെ കോളിഫ്ലവർ ചെടിക്ക് ശിഖരങ്ങൾ കണ്ടിട്ടില്ല.

ഇപ്പോളിതാ ഈ കോളിഫ്ലവർ ചെടിക്ക് ചുറ്റിലും കൊച്ചു ശിഖരങ്ങൾ ഉണ്ടായി വരുന്നു. ഇനിയും കോളിഫ്ലവർ ഉണ്ടാകുമോ ആവൊ? ഇല്ലെങ്കിൽ തന്നെയും ഒരു കൗതുകമെന്ന നിലയിൽ ഈ ചെടി വളർന്നോട്ടെ എന്ന് വിചാരിക്കുന്നു. മറ്റുള്ളവർക്ക് ഇങ്ങനെ അനുഭവമുള്ളവർ ദയവായി കമെന്റ് ബോക്സിൽ എഴുതിയാലും. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.