വിളവെടുപ്പ് കഴിഞ്ഞ ചെടിയിൽ വീണ്ടും കോളിഫ്ലവറുകൾ ഉണ്ടാകുന്നു

വിളവെടുപ്പ് കഴിഞ്ഞ ചെടിയിൽ വീണ്ടും കോളിഫ്ലവറുകൾ ഉണ്ടാകുന്നു

വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി വീണ്ടും തഴച്ചു വളരുന്നതും, ഇനിയും കുഞ്ഞു കോളിഫ്ലവറുകൾ ഉണ്ടാകാനുള്ള സാധ്യത ഇൻറർനെറ്റിൽ പറഞ്ഞിരിക്കുന്നത് കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിരുന്നു. അത് സത്യമാണെന്ന് ഇപ്പോൾ ബോധ്യമായി. ഇന്ന് നോക്കിയപ്പോൾ കോളിഫ്ലവർ ചെടിയുടെ പല ശിഖരങ്ങളിലും കുഞ്ഞു കോളിഫ്ലവറുകൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. ഇവ എണ്ണത്തിൽ കൂടുതൽ ഉണ്ടങ്കിലും ആദ്യത്തെ കോളിഫ്ളവറിന്റെ അത്ര വളരില്ലെന്നാണ് പറയപ്പെടുന്നത്. എന്നാലും, ഒരു ചെടിയിൽ കുറെ കുഞ്ഞു കോളിഫ്ലവറുകൾ കാണാൻ കൗതുകമുണ്ട്. ഇവ എത്രത്തോളം വളരുമെന്ന് നോക്കാം.