വീട്ടിൽ ഒരു അക്വേറിയം സെറ്റ് ചെയ്യുന്നു!

വീട്ടിൽ ഒരു അക്വേറിയം സെറ്റ് ചെയ്യുന്നു!

ചെറുപ്പത്തിൽ വീട്ടിൽ പല തരത്തിലുള്ള മൽസ്യം വളർത്തൽ പരീക്ഷിച്ചിട്ടുണ്ട്. ചെറിയ കുപ്പികളിൽ വയലിൽ നിന്നും തോട്ടിൽ നിന്നും പിടിക്കുന്ന ചെറു മൽസ്യങ്ങളായിരുന്നു ആദ്യ പരീക്ഷണം. വീട്ടിലെ കിണറ്റിലും വളർത്തുമായിരുന്നു. പിന്നീട് സിമന്റ് തോട്ടികളിൽ തിലാപ്പിയ വളര്ത്തലായി. കുറച്ചു കഴിഞ്ഞ് അലങ്കാര മൽസ്യങ്ങൾ വളർത്തി നോക്കി. ആദ്യം പ്ലാസ്റ്റിക് തോട്ടികളിലും പിന്നീട് ചില്ലുകൊണ്ടുള്ള അക്വേറിയം വാങ്ങിയും. ഇപ്പോൾ ഇതാ വീണ്ടും ഒന്ന് തുടങ്ങാൻ തോന്നി. പ്രധാനമായും പേരക്കുട്ടിക്ക് വേണ്ടി! കൊച്ചു കുട്ടികൾക്ക് മത്സ്യങ്ങളെ നോക്കിയിരിക്കാനും അവക്ക് ഭക്ഷണം കൊടുക്കാനും നല്ല താല്പര്യമാണല്ലോ.

ഇപ്പോൾ റെഡിമേഡ് അക്വേറിയം വിവിധ വലിപ്പങ്ങളിലും വിലക്കും ലഭ്യമാണ്. ഒരു ചെറിയ അക്വേറിയം വെച്ചു തുടങ്ങാമെന്ന് കരുതി.

ഫൗണ്ടനും, ഏറെയേറ്ററും, പല വർണ്ണങ്ങളിലുള്ള ബൾബുകളും സഹിതമാണ് അവ ലഭിക്കുന്നത്.

പ്ലാറ്റി, ബ്ലാക്ക് മോളി, വൈറ്റ് മോളി, ഓറഞ്ച് മോളി എന്നീ വിഭാഗങ്ങളിലുള്ള കുറച്ചു ചെറു മത്സ്യങ്ങളും ഒരു പൊളിത്തീൻ കവറിൽ നിറച്ച വെള്ളത്തിൽ ലഭിച്ചു.

ടാങ്കിൽ ഇടാനുള്ള വെള്ള മണലും, മൽസ്യങ്ങൾക്കുള്ള തീറ്റയുടെ ഒരു ഡപ്പിയും വാങ്ങി. പണ്ട് ചോറിന്റെ വറ്റും, മുട്ടയുടെ മഞ്ഞയും, ചിലപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന ഓട്സും ആയിരുന്നു.

ജല സസ്യങ്ങളും കടയിൽ നിന്ന് വാങ്ങി. പണ്ടായിരുന്നെങ്കിൽ ജല സസ്യങ്ങൾ അടുത്തുള്ള കുളത്തിൽ നിന്ന് കിട്ടുമായിരുന്നു.

ആദ്യമായി ടാങ്കിൽ വെള്ള മണൽ നിരത്തി.

അടുത്തതായി രണ്ടു തരം ജല സസ്യങ്ങൾ അവ ലഭിച്ച അവസ്ഥയിൽ തന്നെ മണലിൽ പാതി കുഴിച്ചു വെച്ചു.

വെള്ളം നിറച്ചപ്പോൾ കാണാൻ ബാംഗിയില്ലാതായി. മണൽ കഴുകാൻ മറന്നു പോയതിനാൽ വെള്ളം കലങ്ങിയതാണ് കാരണം.

മത്സ്യങ്ങളെ നിക്ഷേപിച്ച് ഏറെയേറ്റർ ഓൺ ചെയ്തപ്പോൾ കാണാൻ കുറച്ചുകൂടി മെച്ചമായി. എന്നാലും വെള്ളം കലങ്ങിയതിനാൽ അത്ര രസം പോര. ഫൗണ്ടൻ പ്രവർത്തിക്കുന്നതും കാണാം.

ലൈറ്റുകൾ തെളിഞ്ഞപ്പോൾ വെള്ള മണൽ കാണാൻ ബംഗിയുണ്ട്.

കുറച്ചു സമയം കഴിഞ്ഞപ്പോൾ വെള്ളം ക്രെമേണ തെളിഞ്ഞു വരാൻ തുടങ്ങി. അപ്പോൾ കൂടുതൽ ബാംഗിയായി. ഫൗണ്ടന്റെ പ്രവർത്തനം കുറച്ചുകൂടി നന്നായി കാണാം.

മത്സ്യങ്ങളെ കുറച്ചു കൂടി അടുത്ത് കാണാം. പ്ലാറ്റി, ബ്ലാക്ക് മോളി, വൈറ്റ് മോളി, ഓറഞ്ച് മോളി എന്നിവ നന്നായി മനസിലാക്കാം. എല്ലാം നല്ല ഊർജ്ജസ്വലതയോടെ നീന്തി നടക്കുന്നത് കാണാൻ സന്തോഷമുണ്ട്.