വീണ്ടും ഒരു കോവൽ വള്ളി പൂക്കുന്നു!
|വീണ്ടും ഒരു കോവൽ വള്ളി പൂക്കുന്നു!
ഏകദേശം അര നൂറ്റാണ്ട് മുൻപാണ് ഞങ്ങളുടെ തറവാട് വീട്ടിൽ കോവൽ ചെടി നട്ടു വളർത്തിയിരുന്നത്. അത് നന്നായി കായ്ക്കുമായിരുന്നു. അതിന് ശേഷം ഇപ്പോളാണ് എനിക്ക് ഒരു കോവൽ വള്ളി കിട്ടിയത്. അത് നന്നായി വളർന്നു വരുന്നത് നേരത്തെ വിവരിച്ചിരുന്നു. വേനലായപ്പോൾ കുറച്ച് ഇലകൾ ഉണങ്ങി പോയെങ്കിലും പുതു മഴ കിട്ടിയപ്പോൾ ധാരാളം പുതിയ വള്ളികൾ ഉണ്ടായി. കൂട്ടത്തിൽ ഇതാ ആദ്യമായി ഒരു പൂവും ഉണ്ടായിരിക്കുന്നു. ഇനി ഇത് വേഗം ഒരു കോവക്കായി രൂപാന്തരപ്പെടുമെന്ന് പ്രതീഷ്ക്ഷിക്കുന്നു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.