വെണ്ട മോഹങ്ങൾ പൂവണിഞ്ഞു!
|വെണ്ട മോഹങ്ങൾ പൂവണിഞ്ഞു!
പഴയ വെണ്ട ചെടികൾ ഉണങ്ങി പോയ ശേഷം കുറേ നാളത്തേക്ക് കറി വെക്കാൻ വെണ്ടക്ക കടയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയായിരുന്നു. ഇപ്പോൾ സമാധാനമായി, പുതിയ സെറ്റ് വെണ്ട ചെടികൾ പൂവണിഞ്ഞു. ചെറു വെണ്ടക്കകൾ വളരാൻ തുടങ്ങി. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ കറി വെക്കാനുള്ള വെണ്ടക്കകൾ കിട്ടി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കുഞ്ഞൻ ഉറുമ്പുകൾക്കും സന്തോഷമായി എന്ന് തോന്നുന്നു, അവ പൂവിൽ വട്ടമിട്ട് നടക്കുന്നുണ്ട്. തേൻ കുടിക്കാൻ ആയിരിക്കും. ഏതായാലും പരാഗണം നടക്കാൻ അവ ഉപയോഗപ്രദമാകുമെന്ന് കരുതുന്നു.