വെണ്ടക്ക തോട്ടം വിളവെടുപ്പിന് തയ്യാർ!

വെണ്ടക്ക തോട്ടം വിളവെടുപ്പിന് തയ്യാർ!

ഈ കഴിഞ്ഞ വേനലിന്റെ മൂർദ്ധന്യത്തിൽ നട്ടതാണ് ഈ വെണ്ട ചെടികൾ. അതിന് തൊട്ട് മുൻപ് നട്ടതെല്ലാം ഉണങ്ങി പോയി. ഇവ വീട്ടിൽ ചെടിച്ചട്ടിയിൽ പാകി മുളപ്പിച്ച ശേഷം പറിച്ചു നട്ടവയാണ്. ഇവക്കൊപ്പം ഇവിടെ മുളപ്പിച്ച ചെടികളാണ് ഉണങ്ങി പോയത്. വേഗം മഴ വേനൽ മഴ എത്തിയതിനാൽ ഇവ ഉണങ്ങിയില്ല. ഇപ്പോൾ ഇതാ നല്ലവണ്ണം കായ്ക്കുന്നുണ്ട്. ഒരു സമൃദ്ധമായ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നു.