വെണ്ടക്കകളുടെ ഭാരം കൊണ്ട് ചെരിഞ്ഞുപോയ വെണ്ട ചെടി!

വെണ്ടക്കകളുടെ ഭാരം കൊണ്ട് ചെരിഞ്ഞുപോയ വെണ്ട ചെടി!

ശക്തമായ കൊതുക് ശല്യം കാരണം കുറച്ച് ദിവസത്തേക്ക് ഈ വെണ്ട ചെടിയുടെ അടുത്ത് പോകാൻ പറ്റിയില്ല. നല്ലവണ്ണം വെയിലുദിച്ചപ്പോൾ ഒന്ന് പോയി നോക്കി. കൊതുക് ശല്യം പൂർണ്ണമായി പോയിട്ടില്ലെങ്കിലും സഹിക്കാവുന്ന ലെവലിൽ ആയി. വെണ്ടക്കകൾ പറിച്ചെടുക്കാൻ വൈകിയത് കൊണ്ട് ഭാരം കൂടി ചെടി നല്ലവണ്ണം ചെരിഞ്ഞു വീഴാറായി നിൽപ്പാണ്. വെണ്ടക്ക പറിക്കാൻ നോക്കിയപ്പോൾ വല്ലാതെ മൂത്തു പോയിരിക്കുന്നു. കറിക്കെടുക്കാൻ പറ്റില്ല. എന്നാൽ വിത്താവട്ടെ എന്ന് കരുതി. പക്ഷെ ഇത്രയും വിത്ത് നടാനുള്ള സത്തലമൊന്നും എനിക്കില്ല. വേറെ ഉപയോഗമില്ലാത്തതിനാൽ അങ്ങനെ ഇരിക്കട്ടെ എന്ന് കരുതി. വിത്ത് വേണമെങ്കിൽ മറ്റാർക്കെങ്കിലും വിതരണം ചെയ്യാമല്ലോ.