വെള്ളരി പൂക്കളിൽ ചെറുതേനീച്ചകളാണോ? അവയെപ്പറ്റി അറിയാം
ചെറുതേൻ (Stingless bee honey) കേരളത്തിൽ പ്രചാരമുള്ളതും ഔഷധഗുണങ്ങൾ ഉള്ളതായും പറയപ്പെടുന്നു. സാധാരണ തേനീച്ചകളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ ‘കോൽതേനീച്ച’ അല്ലെങ്കിൽ ‘കഞ്ചൻ’ (Stingless bees) എന്നറിയപ്പെടുന്ന ഈച്ചകളാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്. സാധാരണ തേനിനേക്കാൾ അല്പം പുളപ്പും മധുരവും കലർന്ന സവിശേഷമായ രുചിയാണ് ചെറുതേനിന്. ഉൽപ്പാദനം കുറവായതിനാലും ഔഷധമൂല്യം കണക്കാക്കുന്നതിനാലും സാധാരണ തേനിനേക്കാൾ വില കൂടുതലാണ്. സാധാരണ തേനീച്ചകൾ മെഴുക് കൊണ്ട് അടയുണ്ടാക്കുമ്പോൾ, ചെറുതേനീച്ചകൾ മരക്കറയും (Propolis) മെഴുക്കും ചേർത്താണ് തേൻ ശേഖരിക്കുന്ന കുടുക്കകൾ നിർമ്മിക്കുന്നത്.
ചെറുതേനീച്ച വളർത്തൽ Meliponiculture എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. സാധാരണ തേനീച്ച വളർത്തലിനെ Apiculture എന്നാണ് പറയുന്നത്.