Site icon All About Cardiovascular System and Disorders

ഇൻട്രാ കാർഡിയാക് എക്കോകാർഡിയോഗ്രാഫി

YouTube video player

ഇൻട്രാ കാർഡിയാക് എക്കോകാർഡിയോഗ്രാഫി

ICE എന്നറിയപ്പെടുന്ന ഇൻട്രാ കാർഡിയാക് എക്കോകാർഡിയോഗ്രാഫി മികച്ച റെസല്യൂഷൻ ഇമേജുകൾ നൽകുന്നു, എന്തുകൊണ്ടെന്നാൽ ഇമേജ് ചെയ്യുന്ന ഹൃദയ ഭാഗങ്ങൾക്ക് തൊട്ടടുത്തായി ഉയർന്ന ഫ്രീക്വൻസി ട്രാൻസ്‌ഡ്യൂസറുകൾ ഉപയോഗിക്കാൻ കഴിയും. ഉയർന്ന റെസല്യൂഷൻ നൽകുന്ന ഉയർന്ന ഫ്രീക്വൻസി സിഗ്നലുകൾക്ക് കുറഞ്ഞ ദൂരമേ സഞ്ചരിക്കാൻ കഴിയൂ. എന്നാൽ ഇൻട്രാ കാർഡിയാക് എക്കോകാർഡിയോഗ്രാഫി സിഗ്നലുകൾക്ക് വലിയ ദൂരം സഞ്ചരിക്കേണ്ടതില്ല, കാരണം ഹൃദയ ഭാഗങ്ങൾ ട്രാൻസ്ഡ്യൂസറിന് വളരെ അടുത്താണ്. സങ്കീർണ്ണമായ ഹൃദയ വൈകല്യങ്ങൾ നിർണ്ണയിക്കാൻ സഹായിക്കുന്നതിന് മികച്ച വിശദാംശങ്ങൾ ICE വഴി ലഭിച്ചേക്കാം. ഇൻട്രാ കാർഡിയാക് എക്കോകാർഡിയോഗ്രാഫി ട്രാൻസ്‌ഡ്യൂസർ, ഒരു ചെറിയ ട്യൂബിന്റെ അറ്റതാണ് ഘടിപ്പിച്ചിരിക്കുന്നത്, ഇത് രക്ത കുഴലുകൾ വഴി ഹൃദയത്തിനകത്തേക്ക് നയിക്കുന്നു.

Exit mobile version