ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?
ഉയർന്ന സോഡിയം ഭക്ഷണക്രമം ഹൈപ്പർടെൻഷൻ വഷളാക്കും, ഇത് ഹാർട്ട് ഫെയ്‌ലറിലേക്ക് നയിച്ചേക്കാം. ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് ഹൈപ്പർടെൻഷൻ. ഉയർന്ന സോഡിയം ഭക്ഷണക്രമം ശരീരത്തിൽ കൂടുതൽ ജലാംശം നിലനിർത്തുന്നതിനും മുമ്പുണ്ടായിരുന്ന ഹാർട്ട് ഫെയ്‌ലർ വഷളാക്കുന്നതിനും കാരണമാകും. ഇങ്ങനെ സംഭവിക്കാനുള്ള സമയം വ്യെക്തികളിൽ വ്യെത്യസ്തമായിരിക്കും, കൂടാതെ അധിക ഉപ്പ് എത്രത്തോളം പുറന്തള്ളാൻ കിഡ്നിക്ക് കഴിയും എന്നതിനെയും അതുപോലെ സോഡിയം ലോഡിനോടുള്ള വ്യക്തിയുടെ സംവേദനക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു. നിലവിൽ വൃക്കസംബന്ധമായ രോഗം ഉണ്ടെങ്കിൽ, അധിക ഉപ്പ് കൊണ്ടുള്ള ദോഷം കൂടുതൽ വേഗം പ്രകടമാകും. പായ്ക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങളിൽ മിക്കവയിലും ഉപ്പിന്റെ അംശം കൂടുതലാണ്. അച്ചാറിൽ ഉപ്പിന്റെ അംശം കൂടുതലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

