എക്കോകാർഡിയോഗ്രാമിലെ റീജിയണൽ വാൾ മോഷൻ അബ്‌നോർമാലിറ്റി
റീജിയണൽ വോൾ മോഷൻ അബ്‌നോർമാലിറ്റിയുടെ പ്രാധാന്യവും വിവിധ തരങ്ങളും നേരത്തെ ചർച്ച ചെയ്തിരുന്നു. ഒന്നിലധികം വ്യൂകളിൽ റീജിയണൽ വോൾ മോഷൻ അബ്‌നോർമാലിറ്റി കാണിക്കുന്ന ഒരു എക്കോകാർഡിയോഗ്രാമിന്റെ വീഡിയോ ക്ലിപ്പ് ഇവിടെ കാണിച്ചിരിക്കുന്നു. സ്റ്റാൻഡേർഡ് എക്കോകാർഡിയോഗ്രാഫിക് വ്യൂകളിൽ വിവിധ സെഗ്‌മെന്റുകളുടെ നാമകരണവും ചിത്രീകരിച്ചിരിക്കുന്നു. ലെഫ്റ് ഏന്റീരിയർ ഡിസെൻഡിങ് കൊറോണറി ആർട്ടറിയുടെ പ്രദേശത്ത് ഹൈപ്പോകൈനീസിയ പ്രകടമാണ്.


