Site icon All About Cardiovascular System and Disorders

എന്താണ് എയ്റോബിക് ട്രെയിനിങ്?

YouTube video player

എന്താണ് എയ്റോബിക് ട്രെയിനിങ്?

എയ്റോബിക് വ്യായാമങ്ങൾ ഓക്സിജൻ വിതരണ സംവിധാനത്തിൽ സമ്മർദ്ദം ചെലുത്തുന്നവയാണ്. എന്നാൽ റെസിസ്റ്റൻസ് ട്രെയിനിങ് മസ്കുലോസ്കലെറ്റൽ സിസ്റ്റത്തെ സമ്മർദ്ദത്തിലാക്കുന്നു. എയറോബിക് പരിശീലനത്തിനുള്ള ടാർഗെറ്റ് ഹൃദയമിടിപ്പ് പരമാവധി പ്രവചിക്കപ്പെട്ട ഹൃദയമിടിപ്പിന്റെ 70 ശതമാനമാണ്.
പ്രവചിക്കപ്പെട്ട പരമാവധി ഹൃദയമിടിപ്പ് 220ൽ നിന്ന് വ്യെക്തിയുടെ വയസ്സ് കുറച്ചാൽ ലഭിക്കുന്നതാണ്. ഭാരദ്വഹനം റെസിസ്റ്റൻസ് ട്രെയിനിങ് ആണ്. ഓട്ടം, നീന്തൽ, ഡാൻസിങ് എന്നിവ എയ്റോബിക് വ്യായാമങ്ങളാണ്.

ട്രെഡ്മിൽ ടെസ്റ്റ് സമയത്ത് പരമാവധി ഹൃദയമിടിപ്പിന്റെ 90 ശതമാനം ലക്ഷ്യമിടുമെങ്കിലും, എയ്റോബിക് പരിശീലനത്തിൽ 70 ശതമാനം മാത്രമേ ലക്‌ഷ്യം വെക്കാനാകു, എന്തന്നാൽ പരിശീലന സമയം 30 മുതൽ 40 മിനിറ്റായിരിക്കാം. ട്രെഡ്മിൽ ടെസ്റ്റ് സമയത്ത് ചെറിയൊരു സമയത്തേക്ക് മാത്രമാണ് പരമാവധി പ്രവചിക്കപ്പെട്ട ഹൃദയമിടിപ്പിന്റെ 90 ശതമാനം ഹൃദയമിടിപ്പ് ഉണ്ടാകുന്നത്. പരിശീലനത്തിന്റെ തുടക്കത്തിലും അവസാനത്തിലും ചെറിയ തോതിലുള്ള വാർമിംഗ് അപ്പും കൂളിംഗ് ഡൗണും ഉണ്ടാകും.

Exit mobile version