Site icon All About Cardiovascular System and Disorders

എന്താണ് ടെട്രോളജി ഓഫ് ഫാലോ?

YouTube video player

എന്താണ് ടെട്രോളജി ഓഫ് ഫാലോ?

ജന്മനായുള്ള നാല് ഹൃദയ വൈകല്യങ്ങളുടെ സംയോജനമാണ് ടെട്രോളജി ഓഫ് ഫാലോ: വലിയ വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ്, ഓവർറൈഡിംഗ് അയോർട്ട, പൾമണറി സ്റ്റെനോസിസ്, വലത് വെൻട്രിക്കുലാർ ഹൈപ്പർട്രോഫി. സയനോസിസിന് കാരണമാകുന്ന വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റിലൂടെ വലത് നിന്ന് ഇടത്തേക്ക് ഷണ്ടിംഗ് ഉണ്ട്. ശൈശവാവസ്ഥയിൽ, ടെട്രോളജി ഓഫ് ഫാലോ സയനോട്ടിക് സ്പെല്ലുകൾക്ക് കാരണമാകും. പ്രൊപ്രനോലോൾ നൽകുന്നതിലൂടെ സയനോട്ടിക് സ്പെല്ലുകൾ ഒരു പരിധി വരെ തടയാം. സ്പെല്ലുകൾ തടയാൻ പാലിയേറ്റീവ് മോഡിഫൈഡ് ബ്ലാലോക്ക്-ടോസ്സിഗ് ഷണ്ട് ഓപ്പറേഷൻ ഉപയോഗപ്രദമാണ്. ഹൃദയം തുറന്നുള്ള ഇൻട്രാ കാർഡിയാക് റിപ്പയർ ആണ് പൂർണമായ ചികിത്സ.

Exit mobile version