എന്താണ് ലെഫ്റ്റ് വെൻട്രിക്കുലാർ ഡയസ്റ്റോളിക് ഡിസ്ഫംഗ്ഷൻ?
സങ്കോചത്തിന് മുമ്പ് ഹൃദയം വികസിക്കുകയും രക്തം നിറയ്ക്കുകയും ചെയ്യുന്ന സമയമാണ് ഡയസ്റ്റോൾ. ഹൃദയപേശികളുടെ വികസനം അഥവാ റിലേക്സേഷൻ തകരാറിലാകുന്നതിനെ ഡയസ്റ്റോളിക് ഡിസ്ഫംഗ്ഷൻ എന്ന് വിളിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം മൂലമെന്ന പോലെ ഹൃദയപേശികൾക്ക് കട്ടികൂടുമ്പോൾ ലെഫ്റ്റ് വെൻട്രിക്കുലാർ ഡയസ്റ്റോളിക് ഡിസ്ഫംഗ്ഷൻ ഉണ്ടാകാം. കട്ടികൂടുന്നത് ഹൃദയത്തിന്റ വർദ്ധിച്ച ലോഡ് മറികടക്കാനാണ്.
ഹൃദയപേശികൾക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന കൊറോണറി ധമനികളുടെ തടസ്സം മൂലം ഹൃദയപേശികളിലേക്കുള്ള രക്ത വിതരണം കുറയുന്നതാണ് ഡയസ്റ്റോളിക് ഡിസ്ഫംഗ്ഷന്റെ മറ്റൊരു പ്രധാന കാരണം. ഹൃദയപേശികളുടെ ദൃഢത മൂലം പ്രായമായവരിൽ ഡയസ്റ്റോളിക് ഡിസ്ഫംഗ്ഷൻ സാധാരണമാണ്.


