Site icon All About Cardiovascular System and Disorders

എന്താണ് സിക്ക് സൈനസ് സിൻഡ്രോം?

YouTube video player

എന്താണ് സിക്ക് സൈനസ് സിൻഡ്രോം?

സിക്ക് സൈനസ് സിൻഡ്രോം ഹൃദയത്തിന്റെ സ്വാഭാവിക പേസ്മേക്കറായ സൈനോ-ഏട്രിയൽ നോഡിന്റെ തകരാറാണ്. സൈനോ-ഏട്രിയൽ നോഡ് സൈനസ് നോഡ്, എസ്എ നോഡ് എന്നും അറിയപ്പെടുന്നു. സിക്ക് സൈനസ് സിൻഡ്രോമിൽ സൈനസ് നോഡിന്റെ വേകത കുറയുന്നു, ഇത് ബ്രാഡികാർഡിയയിലേക്കും നീണ്ട ഇടവേളകളിലേക്കും നയിക്കുന്നു. കുറഞ്ഞ ഹൃദയമിടിപ്പ് കാരണം ഒരു വ്യക്തിക്ക് കണ്ണിരുട്ടടക്കൽ അഥവ തലചുറ്റൽ ഉണ്ടാകാം. ചില വ്യക്തികളിൽ ഏട്രിയോ-വെൻട്രിക്കുലാർ അഥവ എവി നോഡിന്റെ രോഗവും ഇതിനോടൊപ്പം ഉണ്ടാകാം. ചില സന്ദർഭങ്ങളിൽ, ബ്രാഡികാർഡിയയ്‌ക്കൊപ്പം ഇടയ്‌ക്കിടെയുള്ള ടാക്കിക്കാർഡിയയും ഉണ്ടാകാം. ഇത് ടാക്കി-ബ്രാഡി സിൻഡ്രോം എന്നറിയപ്പെടുന്നു. സിക്ക് സൈനസ് സിൻഡ്രോമിന് പേസ്മേക്കർ ഇംപ്ലാന്റേഷൻ വേണ്ടി വരാം.

ടാക്കി-ബ്രാഡി സിൻഡ്രോം
Exit mobile version