Site icon All About Cardiovascular System and Disorders

എന്താണ് സിൻഡ്രോം എക്സ്?

YouTube video player

എന്താണ് സിൻഡ്രോം എക്സ്?

സിൻഡ്രോം എക്സ് എന്ന് ഉദ്ദേശിക്കുന്നത് നോർമൽ കൊറോണറി ധമനികളുള്ളവരിൽ ബ്ലോക്ക് ഉള്ളവരിലെ പോലെയുള്ള നെഞ്ച് വേദന ഇടക്കിടെ ഉണ്ടാകുന്നതിനെയാണ്. സാധാരണയായി ഇത് ഒരു അപകടകരമായ അവസ്ഥയല്ല. മൈക്രോവാസ്കുലർ ആൻജൈന എന്നും ഇതിനെ വിളിക്കാം. കൊറോണറി ആൻജിയോഗ്രാഫിയിൽ കാണാൻ കഴിയാത്ത ചെറിയ ധമനികളുടെ രോഗമാണിതെന്ന് കരുതപ്പെടുന്നു. കാലക്രമേണ രോഗലക്ഷണങ്ങൾ കുറഞ്ഞേക്കാം.

പൊണ്ണത്തടി, ഡിസ്ലിപിഡെമിയ അഥവാ രക്തത്തിലെ കൊഴുപ്പുകളുടെ അളവിലുള്ള തകരാറുകൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ചേർന്നുള്ള മെറ്റബോളിക് സിൻഡ്രോം എക്സ് വേറെയാണ്. അവർക്ക് യഥാർത്ഥ ബ്ലോക്കുകളോട് കൂടിയ ആൻജൈനയും ഹാർട്ട് അറ്റാക്കും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Exit mobile version