ഏത് അവസ്ഥയിലാണ് മൂത്രത്തിൽ മെറ്റാനെഫ്രിൻ വർദ്ധിക്കുന്നത്?
ഫിയോക്രോമോസൈറ്റോമ ഉള്ളപ്പോൾ മെറ്റാനെഫ്രിൻസ് ഉയരാം. ഇത് അഡ്രീനൽ മെഡുള്ളയിൽ നിന്ന് ഉണ്ടാകുന്ന ട്യൂമർ ആണ്. ചിലപ്പോൾ ട്യൂമർ അഡ്രീനൽ ഗ്രന്ധിയിൽ അല്ലാതെ മറ്റെവിടെയെങ്കിലും ആകാം. ഈ ട്യൂമർ കാറ്റെകോളമൈനുകൾ വലിയ അളവിൽ ഉത്പാദിപ്പികയും മെറ്റബോളിറ്റുകൾ മൂത്രത്തിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. എന്നാൽ അൾട്രാസൗണ്ട്, സിടി അഥവ എംഐബിജി സ്കാൻ എന്നിവയിലൂടെ ട്യൂമർ സ്ഥിരീകരിക്കണം. അഡ്രീനലിന് പുറത്തുള്ള ഫിയോക്രോമോസൈറ്റോമ കണ്ടെത്തുന്നതിന് MIBG സ്കാൻ പ്രത്യേകം ഉപയോഗപ്രദമാണ്.


