Site icon All About Cardiovascular System and Disorders

കൊറോണറി ആൻജിയോയിൽ ഒരു കത്തീറ്റർ കടത്തുന്ന റൂട്ട് ഏതാണ്?

YouTube video player

കൊറോണറി ആൻജിയോയിൽ ഒരു കത്തീറ്റർ കടത്തുന്ന റൂട്ട് ഏതാണ്?

കൊറോണറി ആൻജിയോഗ്രഫിയെ ചുരുക്കത്തിൽ കൊറോണറി ആൻജിയോ എന്ന് വിളിക്കുന്നു. ഇത് കൊറോണറി ധമനികളുടെ എക്സ്-റേ ഇമേജിംഗ് ആണ്. ഹൃദയപേശികളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകലാണ് കൊറോണറി ആർട്ടറികൾ അഥവ ധമനികൾ. കത്തീറ്ററുകൾ എന്നറിയപ്പെടുന്ന ചെറിയ ട്യൂബുകൾ ഉപയോഗിച്ച് കൊറോണറി ധമനികളിലേക്ക് റേഡിയോ കോൺട്രാസ്റ്റ് മരുന്ന് കുത്തിവച്ചാണ് കൊറോണറി ആൻജിയോ ചെയ്യുന്നത്. കൊറോണറി കത്തീറ്ററിന്റെ അറ്റം അയോർട്ടയിൽ നിന്ന് കൊറോണറി ധമനികളിലേക്ക് കടത്തുന്നു. ശരീരത്തിലുടനീളം ഓക്‌സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന ഏറ്റവും വലിയ രക്തക്കുഴലാണ് അയോർട്ട.

കൈത്തണ്ടയിലെ റേഡിയൽ ആർട്ടറി അല്ലെങ്കിൽ തുടയിലെ ഫെമറൽ ആർട്ടറി പോലുള്ള ഉപരിതലത്തിലുള്ള രക്തക്കുഴലുകളിലൂടെ കൊറോണറി ആൻജിയോഗ്രാഫി കത്തീറ്ററുകൾ ശരീരത്തിലേക്ക് കടത്താൻ കഴിയും. നേരത്തെ കൈമുട്ടിന് മുന്നിലുള്ള ബ്രാക്കിയൽ ആർട്ടറിയും ഉപയോഗിച്ചിരുന്നു. ലോക്കൽ അനസ്തേഷ്യയിൽ ആർട്ടറി നേരിട്ട് പഞ്ചർ ചെയ്യുകയും ഷീത്ത് എന്നറിയപ്പെടുന്ന ഒരു ട്യൂബ് കടത്തുകയും ചെയ്യുന്നു. ഷീത്തിലൂടെയാണ് കത്തീറ്റർ കടത്തുന്നത്. എക്സ്-റേ ഫ്ലൂറോസ്കോപ്പിക് ഇമേജിങ് ഉപയോഗിച്ച് കത്തീറ്റർ കടന്നുപോകുന്ന വഴി നിരീക്ഷിക്കുന്നു. പുറമെ നിന്ന് കൈകൊണ്ട് തള്ളിയാണ് കത്തീറ്റർ അയോർട്ടയിൽ എത്തിക്കുന്നത്.

Exit mobile version