Site icon All About Cardiovascular System and Disorders

കൗമാര പ്രായത്തിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള കാരണങ്ങൾ

YouTube video player

കൗമാര പ്രായത്തിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള കാരണങ്ങൾ

ഹൃദയാഘാതം ഉണ്ടാകുന്നത് ഹൃദയ പേശികളുടെ ഒരു ഭാഗത്തെ രക്തസഞ്ചാരം നിലക്കുന്നത് മൂലമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്ന ഫെമിലിയൽ ഹോമോസൈഗസ് ഹൈപ്പർ കൊളസ്‌ട്രോളീമിയ പോലുള്ള അപൂർവ ജനിതക രോഗങ്ങൾ, കവാസാക്കി രോഗം പോലുള്ള ഹൃദയത്തിന്റെ രക്തക്കുഴലുകളെ ബാധിക്കുന്ന ചില അപൂർവ രോഗങ്ങൾ എന്നിവ കൗമാരക്കാരിൽ ഹാർട്ട് അറ്റാക്കിന് കാരണമാകാം.
ഹൃദയസ്തംഭനം എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായി നിന്ന് പോകുന്നതാണ്. ഹൃദയാഘാതം ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. കൺജനിറ്റൽ ലോങ്ങ് QT സിൻഡ്രോം, ബ്രുഗാഡ സിൻഡ്രോം എന്നി കാർഡിയാക് അറിത്മിയ ഉണ്ടാക്കുന്ന പാരമ്പര്യ രോഗങ്ങൾ മൂലം കൗമാരക്കാരിൽ ഹൃദയസ്തംഭനം ഉണ്ടാകാം.

Exit mobile version