Site icon All About Cardiovascular System and Disorders

ജന്മനായുള്ള ഹൃദ്രോഗം എത്രത്തോളം സാധാരണമാണ്?

YouTube video player

ജന്മനായുള്ള ഹൃദ്രോഗം എത്രത്തോളം സാധാരണമാണ്?

ജന്മനായുള്ള ഹൃദ്രോഗം എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ ജനന വൈകല്യങ്ങളുടെ ഏകദേശ നിരക്ക് ആയിരം ജനനങ്ങളിൽ 8 വീതം ആണ്. ചാപിള്ളകളിലും സ്വമേധയാ ഉള്ള ഗർഭഛിദ്രങ്ങളിലും ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ വളരെ സാധാരണമാണ്. പേറ്റന്റ് ഡക്‌ടസ് ആർട്ടീരിയോസസ് എന്നറിയപ്പെടുന്ന ഒരു ജന്മനായുള്ള ഹൃദ്രോഗം മാസം തികയാതെയുള്ള കുഞ്ഞുങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. കൂടുതൽ മാസം തികയാത്ത കുഞ്ഞുങ്ങളിൽ പേറ്റന്റ് ഡക്‌ടസ് ആർട്ടീരിയോസസ് ഉണ്ടാകാൻ ഉള്ള സാധ്യതയും കൂടുന്നു.
ഡൗൺ സിൻഡ്രോം പോലുള്ള ക്രോമസോമുകളുടെ ചില തകരാറുകളും അനുബന്ധ ജന്മനായുള്ള ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Exit mobile version