Site icon All About Cardiovascular System and Disorders

ഡ്യുവൽ ചേംബർ എവി സീക്വൻഷ്യൽ പേസിങ്ങിന് എന്തെങ്കിലും മേന്മയുണ്ടോ?

YouTube video player

ഡ്യുവൽ ചേംബർ എവി സീക്വൻഷ്യൽ പേസിങ്ങിന് എന്തെങ്കിലും മേന്മയുണ്ടോ?

ഡ്യുവൽ ചേംബർ എവി സീക്വൻഷ്യൽ പേസിങ്ങിന് എന്തെങ്കിലും മേന്മയുണ്ടോ?

ഡ്യുവൽ ചേംബർ AV സീക്വൻഷ്യൽ പേസിംഗിൽ, വലത് ഏട്രിയം ആദ്യവും, ഒരു ചെറിയ സമയത്തിന് ശേഷം വലത് വെൻട്രിക്കിളിലുമാണ് പേസിംഗ് സിഗ്നൽ നല്കുന്നത്. ഇത് മൂലം വെൻട്രിക്കിളുകൾ നിറക്കാൻ ഏട്രിയത്തിന്റെ സഹായം ലഭ്യമാകുന്നു. സാധാരണയായി ഏട്രിയൽ സങ്കോചം സംഭാവന ചെയ്യുന്നത്
വെൻട്രിക്കുലാർ ഫില്ലിംഗിന്റെ ഏകദേശം 15% മാത്രം. എന്നാൽ വികസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വെൻട്രിക്കിളിൽ, ഏട്രിയൽ സഹായം 30% വരെ ഉയർന്നേക്കാം.

ഡ്യുവൽ ചേംബർ പേസ്മേക്കർ സ്വാഭാവികമായും കൂടുതൽ ചെലവേറിയതാണ്, കൂടാതെ ബാറ്ററി ലൈഫ് കുറവാണ്. വലത് വെൻട്രിക്കിളിൽ പേസിംഗ് ചെയ്യുന്നതിന് ഒരു പോരായ്മയുണ്ട്, ഇടത് വെൻട്രിക്കുലാർ ഡിസ്സിൻക്രൊണി ഉണ്ടാക്കുന്നു. ഇത് മൂലം ദീർഘകാലാടിസ്ഥാനത്തിൽ ഹാർട്ട് ഫെയ്‌ലറിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ പ്രശ്നം ഒഴിവാക്കാൻ ഇടത് ബണ്ടിൽ ശാഖയുടെ പ്രദേശത്തുള്ള പേസിംഗ് കൂടുതൽ പ്രചാരം നേടി വരുന്നു, ഇത് സാങ്കേതികമായി കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെങ്കിലും.

Exit mobile version