Site icon All About Cardiovascular System and Disorders

പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള ഫ്രക്ടോസ് കൊറോണറി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ല!

YouTube video player

പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള ഫ്രക്ടോസ് കൊറോണറി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ല!

പൊതുവേ, പഞ്ചസാരയുടെ മൊത്തം ഉപഭോഗം കൊറോണറി ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാരയിൽ നിന്നുള്ള ഫ്രക്ടോസ് അധികം കഴിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പരിശോധിച്ചത് ഏത് തരത്തിലുള്ള പഞ്ചസാരയാണ് കൊറോണറി ഹൃദ്രോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്നത് എന്നാണ്. നഴ്‌സസ് ഹെൽത്ത് സ്റ്റഡിയിൽ നിന്ന് എഴുപതിനേഴായിരത്തോളം സ്ത്രീകളും ഹെൽത്ത് പ്രൊഫഷണൽ ഫോളോ-അപ്പ് പഠനത്തിൽ നിന്ന് മുപ്പത്തിയൊമ്പതിനായിരത്തോളം പുരുഷന്മാരും ഉൾപ്പെട്ട ഒരു പഠനമായിരുന്നു അത്.

പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് വിലയിരുത്തി. ഫ്രക്ടോസ് മോണോസാക്രറൈഡുകളും സുക്രോസും ആയിരുന്നു മൊത്തം ഫ്രക്ടോസിന് തുല്യമായ അളവായി കണക്കാക്കിയത്. ഗ്ലൂക്കോസ് മോണോസാക്രറൈഡുകൾ, ഡിസാക്കറൈഡുകൾ, അന്നജം എന്നിവയിൽ നിന്നാണ് മൊത്തം ഗ്ലൂക്കോസിന് തുല്യമായ അളവ് കണക്കാക്കുന്നത്. ഓരോ 2-4 വർഷത്തിലും സെമി-ക്വാണ്ടിറ്റേറ്റീവ് ഫുഡ് ഫ്രീക്വൻസി ചോദ്യാവലി ഉപയോഗിച്ച് മറ്റ് തരത്തിലുള്ള പഞ്ചസാരയുടെ അളവും കൂടി കണക്കാക്കി.

പഠനത്തിൽ നിന്നുള്ള ഒരു പ്രധാന നിഗമനം, പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള ഫ്രക്ടോസ് കൊറോണറി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ല എന്നതാണ്. എന്നാൽ, മൊത്തം പഞ്ചസാരയുടെ അളവ്, പഞ്ചസാരയിൽ നിന്നും ജ്യൂസിൽ നിന്നുള്ള ഫ്രക്ടോസിന്റെ അളവ് എന്നിവ കൊറോണറി ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Exit mobile version