പേറ്റന്റ് ഡക്ടസ് ആർട്ടീരിയോസസ് (പിഡിഎ) ഉള്ള ഒരാൾക്ക് വ്യായാമം ശാരീരിക അധ്വാനം ചെയ്യാമോ?
അയോർട്ടക്കും പൾമൊണറി ആർട്ടറിക്കും ഇടയിൽ ജന്മനാ ഉള്ള ഒരു വൈകല്യമാണ് പിഡിഎ. പിഡിഎ ഒരു ഡിവൈസ് വഴിയോ ശസ്ത്രക്രിയയിലൂടെയോ അടയ്ക്കാൻ കഴിയുമോ എന്ന് ആദ്യം പരിശോധിക്കുക. ഇത് സാധ്യമാണെങ്കിൽ, അത് പൂർത്തിയാക്കുക. അപ്പോൾ നിങ്ങൾക്ക് മറ്റേതൊരു വ്യക്തിയെയും പോലെ എല്ലാ ശാരീരിക അധ്വാനങ്ങളും ആവാം. ഇത് സാധ്യമല്ലെങ്കിൽ, നിങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും കഠിനമായ അധ്വാനം ഒഴിവാക്കുകയും ചെയ്യേണ്ടി വന്നേക്കാം. വലിയ പിഡിഎ ഉള്ളവർക്കും കഠിനമായ പൾമണറി ഹൈപ്പർടെൻഷനുള്ളവർക്കും മാത്രമേ ഇത് ബാധകമാകൂ. ചെറിയ പിഡിഎ ഉള്ളവർക്ക് പ്രവർത്തനങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളൊന്നും ആവശ്യമില്ല.

