സിസ്റ്റോളിക് മർമറിനുള്ള ചികിത്സ എന്താണ്?
ചികിൽസ മർമറിനല്ല, മറിച്ച് അതിന് കാരണമാകുന്ന രോഗാവസ്ഥക്കാണ്. പ്രക്ഷുബ്ധമായ രക്തപ്രവാഹം മൂലമാണ് മർമർ ഉണ്ടാകുന്നത്. ഹൃദയം സങ്കോചിക്കുന്ന സമയത്താണ് സിസ്റ്റോളിക് മർമർ ഉണ്ടാകുന്നത്. സിസ്റ്റോളിക് മർമറിന് വിവിധ കാരണങ്ങളുണ്ട്, അവയിൽ ചിലത് ഗുരുതരമാണ്, എന്നാൽ വലിയൊരു വിഭാഗം നിസ്സാരമാണ്.
നിസ്സാരമായ മർമറുകൾക്ക് ചികിത്സ ആവശ്യമില്ല. ചെറിയ വൈകല്യങ്ങൾ മൂലമുള്ള സിസ്റ്റോളിക് മർമറിനും ചികിത്സ ആവശ്യമില്ല, പക്ഷേ നിരീക്ഷണം ആവശ്യമാണ്. ഗുരുതരമായവയ്ക്ക് മാത്രമേ ചികിത്സ ആവശ്യമുള്ളൂ, ചില വൈകല്യങ്ങൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ചിലപ്പോൾ ഒരു സിസ്റ്റോളിക് മർമർ അനീമിയ മൂലമാകാം, ഇതിന് അനീമിയയുടെ കാരണത്തിന് ചികിത്സ ആവശ്യമാണ്.


