Site icon All About Cardiovascular System and Disorders

സ്റ്റാറ്റിൻ മരുന്നുകൾ രാത്രിയിൽ തന്നെ കഴിക്കേണ്ടതുണ്ടോ?

YouTube video player

സ്റ്റാറ്റിൻ മരുന്നുകൾ രാത്രിയിൽ തന്നെ കഴിക്കേണ്ടതുണ്ടോ?

കരളിലെ HMG CoA റിഡക്റ്റേസ് എന്ന എൻസൈമിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ട് കൊളസ്ട്രോൾ സിന്തസിസ് തടയുന്ന സിംവാസ്റ്റാറ്റിൻ, അറ്റോർവാസ്റ്റാറ്റിൻ തുടങ്ങിയ മരുന്നുകളാണ് സ്റ്റാറ്റിൻസ്. സാധാരണയായി രാത്രിയിലാണ് കൊളസ്ട്രോൾ അധികവും നിർമിക്കപ്പിക്കപ്പെടുന്നത് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, കൊളസ്ട്രോൾ നിർമാണത്തെ തടയുന്ന മരുന്നുകൾ രാത്രിയിൽ കഴിക്കുമ്പോൾ മികച്ച ഫലം നൽകുമെന്ന് കരുതപ്പെട്ടു. അറ്റോർവാസ്റ്റാറ്റിനേക്കാൾ പ്രവർത്ത ദൈർഘ്യം കുറവായിരുന്ന ലോവാസ്റ്റാറ്റിൻ, സിംവാസ്റ്റാറ്റിൻ തുടങ്ങിയ മുൻകാല മരുന്നുകളിൽ ഇത് കൂടുതൽ പ്രധാനമാണ്. സിംവാസ്റ്റാറ്റിൻ സംബന്ധിച്ച പഠനങ്ങളിൽ രാവിലെയേക്കാൾ വൈകുന്നേരം കഴിച്ചാൽ മികച്ച ഫലം ഉണ്ടെന്ന് കണ്ടിട്ടുണ്ട് . അതിനാൽ രാത്രിയിൽ സ്റ്റാറ്റിൻ കഴിക്കാൻ പലപ്പോഴും പറയാറുണ്ട്. അറ്റോർവാസ്റ്റാറ്റിൻ ദീർഘനേരം പ്രവർത്തിക്കുന്ന മരുന്നായതിനാൽ, ദിവസത്തിലെ മറ്റ് സമയങ്ങളിൽ കഴിച്ചാലും അതിന്റെ ഫലം ഉണ്ടാകും. ഇതും പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version