ഹാർട്ട് മർമർ എങ്ങനെയാണ് ഉണ്ടാകുന്നത്?
പ്രക്ഷുബ്ധമായ രക്തപ്രവാഹം മൂലമാണ് ഹാർട്ട് മർമർ ഉണ്ടാകുന്നത്. രക്തത്തിന്റെ സാധാരണ ലാമിനാർ ഒഴുക്ക് നിശബ്ദമാണ്. ഒരു വാൽവിന്റെ സങ്കോചം അല്ലെങ്കിൽ ചോർച്ചയുള്ള വാൽവ് ഉണ്ടാകുമ്പോൾ രക്തപ്രവാഹം പ്രക്ഷുബ്ധതമാകുന്നു. ഒരു നോർമൽ വാൽവിലൂടെ ഉയർന്ന വേഗതയിൽ രക്തം ഒഴുകുമ്പോഴും ഇത് സംഭവിക്കാം. അനീമിയ അല്ലെങ്കിൽ ഹൈപ്പർതൈറോയിഡിസം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്ട് പോലെയുള്ള അറകൾക്കിടയിൽ ഉള്ള ഒരു ദ്വാരവും ഹാർട്ട് മർമറിന് കാരണമാകും. മർമറിന്റെ തീവ്രത സാധാരണയായി ഒഴുക്കിന്റെ അളവിനെയും മർദ്ദ വ്യത്യാസത്തെയും ആശ്രയിച്ചിരിക്കുന്നു. ഉയർന്ന മർദ്ദ ഗ്രേഡിയൻറ് ഉയർന്ന പിച്ച് ഉള്ള മർമർ ഉണ്ടാക്കുന്നു.


