Site icon All About Cardiovascular System and Disorders

എന്താണ് കാർഡിയോമയോപ്പതി?

YouTube video player

എന്താണ് കാർഡിയോമയോപ്പതി?

ഹൃദയപേശികളുടെ രോഗമാണ് കാർഡിയോമയോപ്പതി. റെസ്ട്രിക്ടിവ്, ഹൈപ്പർട്രോഫിക്, ഡൈലേറ്റഡ് എന്നിവയാണ് വിവിധ തരങ്ങൾ. റെസ്ട്രിക്ടിവ് തരത്തിൽ, അസുഖം ബാധിച്ച വെൻട്രിക്കിളിന് വികസിക്കാൻ പ്രയാസമുണ്ട്. ഇത് രണ്ട് വെൻട്രിക്കിളുകളെ ഒന്നിച്ചോ വെവ്വേറെയോ ബാധിച്ചേക്കാം. ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിയിൽ, വെൻട്രിക്കിളിന് കട്ടി കൂടുന്നു, ഇത് സാധാരണയായി ഇടത് വെൻട്രിക്കിളിനെ ആണ് ബാധിക്കുന്നത്. കട്ടിയുള്ള പേശി ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് തടസ്സപ്പെടുത്തിയേക്കാം. അപ്പോൾ അതിനെ ഹൈപ്പർട്രോഫിക് ഒബ്സ്ട്രക്റ്റീവ് കാർഡിയോമയോപ്പതി എന്ന് വിളിക്കുന്നു. കായികതാരങ്ങളിൽ പെട്ടെന്നുള്ള മരണത്തിന് ഈ ഇനം ഒരു പ്രധാന കാരണമാണ്. ഇത് ജനിതക രോഗമാണ്. ഡൈലേറ്റഡ് ഇനത്തിൽ, ഹൃദയപേശികൾ ദുർബലമാകുകയും വെൻട്രിക്കിളുകൾ വലുതാവുകയും ചെയ്യുന്നു.

Exit mobile version