Site icon All About Cardiovascular System and Disorders

എന്താണ് ടെലിമെട്രി മോണിറ്ററിങ്?

YouTube video player

എന്താണ് ടെലിമെട്രി മോണിറ്ററിങ്?

ടെലിമെട്രി മോണിറ്ററിങ് ഒരു തരം കാർഡിയാക് മോണിറ്ററിങ് ആണ്. ഒരേയൊരു വ്യത്യാസം, ഒരു ചെറിയ ട്രാൻസ്മിറ്റിംഗ് ഉപകരണം വ്യക്തിയുടെ ദേഹത്തു ഘടിപ്പിക്കുന്നു, അത് മറ്റെവിടെയെങ്കിലും റിസീവറിലേക്ക് ഡാറ്റ ട്രാൻസ്മിറ്റ് ചെയ്യുന്നു. ഉപകരണത്തിന്റെ പ്രക്ഷേപണ പരിധിക്കുള്ളിൽ നടക്കാൻ ഇത് വ്യക്തിയെ അനുവദിക്കുന്നു. അസുഖം മാറിവരുന്ന ഒരു വ്യക്തിയെ നടത്തി നോക്കുമ്പോൾ ഈ ഉപകരണം ഉപയോഗപ്രദമാണ്. നഴ്‌സിംഗ് സ്റ്റേഷനിലുള്ളവർ നടക്കുന്ന സമയത്ത് ഹൃദയ താളം നിരീക്ഷിക്കും.

ടെലിമെട്രിക്ക് വിശാലമായ അർത്ഥവുമുണ്ട്: ദൂരെ നിന്ന് അളക്കുക. ഭൂമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഉപഗ്രഹങ്ങളിൽ നിന്നും ബഹിരാകാശ പേടകങ്ങളിൽ നിന്നുമുള്ള ഡാറ്റയ്ക്കും ഈ വിശേഷണം ഉപയോഗിക്കുന്നു.

Exit mobile version