ഓപ്പൺ ഹാർട്ട് സർജറിയുടെ കല ഏതാനും മാസങ്ങൾക്ക് ശേഷം കൂടുതൽ ശ്രദ്ധേയമാകുമോ?
ഓപ്പൺ ഹാർട്ട് സർജറിയുടെ കല സ്ഥിരത കൈവരിക്കാൻ ഏകദേശം ആറുമാസമെടുക്കും. ചില വ്യക്തികളിൽ ഏകദേശം ആറുമാസം വരെ ഇതിന്റെ വലുപ്പം വർദ്ധിക്കും. ഇത് സ്കാർ ഹൈപ്പർട്രോഫി എന്ന് അറിയപ്പെടുന്നു. വളരെ ചുരുക്കം ചിലരിൽ ഇത് വളരെ വലുതായി മാറുകയും ഒരു കീലോയിഡ് രൂപപ്പെടുകയും ചെയ്യും. മിക്ക ആളുകളിലും, വർഷങ്ങൾ കഴിയുന്തോറും കലയുടെ വലിപ്പം കുറയുന്നു. ചില പ്രായമായവരിലും കുട്ടികളിലും, വർഷങ്ങൾക്കുശേഷം കല വളരെ നിസ്സാരമായിരിക്കാം. എന്നാൽ മിക്ക മുതിർന്നവരിലും ഇത് വളരെ ദൃശ്യമായി തന്നെ തുടരും. ആണുബാധ ഉണ്ടായാൽ ഹൃദയ ശസ്ത്രക്രിയയുടെ കല കൂടുതൽ വ്യക്തവും വലുതുമാകാൻ സാധ്യതയുണ്ട്.


