പതിവ് വ്യായാമം ഹാർട്ട് ഫെയ്‌ലർ മെച്ചപ്പെടാൻ സഹായിക്കും
ജർമ്മനിയിലെ ഗവേഷകർ വ്യായാമം ഹൃദയപേശികളിലെ പുതിയ ഫൈബറുകളുടെയും രക്തക്കുഴലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുമെന്നും അങ്ങനെ ഹൃദയത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുമെന്നും കണ്ടെത്തി.
എന്നാൽ ശ്രദ്ധിക്കുക, പെട്ടെന്നുള്ള വ്യായാമം ഹാർട്ട് ഫെയ്‌ലർ കൂടുതൽ വഷളാക്കുകയും നിങ്ങൾ അത്യാഹിത വിഭാഗത്തിൽ എത്തുകയും ചെയ്യാം. ഹാർട്ട് ഫെയ്‌ലറിനുള്ള വ്യായാമം വളരെ ചെറിയ തോതിൽ തുടങ്ങി കർശനമായ മെഡിക്കൽ മേൽനോട്ടത്തിൽ ക്രെമേണ വർദ്ധിപ്പിക്കുന്ന ഒരു പ്രോഗ്രാമാണ്. സമീപകാലത്ത് ഹാർട്ട് ഫെയ്‌ലർ വഷളായവർക്ക് അത് ചികിൽസിച്ചു ഭേദമായ ശേഷം മാത്രമാണ് ഇതിൽ പങ്കെടുക്കാവുന്നത്.


